മുംബൈ: താനെ റെയിൽവേ സ്റ്റേഷനിലെ റെയിൽവേ ട്രാക്കിന് സമീപം സ്കൈവാക്കിൽ തീപിടുത്തമുണ്ടായി(fire). ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇതുവഴി കടന്നു പോയ തീവണ്ടികൾക്കുള്ളിലേക്ക് കട്ടിയുള്ള പുക കയറിയത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. എന്നാൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേന അടിയന്തര നടപടി സ്വീകരിച്ചു.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീവണ്ടി സർവീസുകൾ തടസ്സമില്ലാതെ തുടരുന്നതായി റെയിൽവേ അറിയിച്ചു. സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം തീ പിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല.