
തിരുപ്പതി: തിരുപ്പതി ശ്രീ ഗോവിന്ദരാജസ്വാമി ക്ഷേത്രത്തിന് സമീപത്തെ കടയിൽ വൻ തീപിടുത്തം(fire). കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് തീ പിടിത്തമുണ്ടായത്. തീ പടർന്നു പിടിച്ചതോടെ ക്ഷേത്ര പരിസരത്ത് ആശങ്ക പടർന്നു.
വിവരം അറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ രണ്ട് ഫയർ എഞ്ചിനുകൾ തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ അധികൃതർ പുറത്തു വിട്ടു.
അതേസമയം തീ പടർന്നു പിടിക്കാനുണ്ടായ കാരണം ഇത് വരെയും കണ്ടെത്താനായില്ല. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.