
കിഷ്ത്വാർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ വൻ തീപിടുത്തം(fire breaks out). തീ പിടുത്തത്തിൽ 8 പേർക്ക് പരിക്കേറ്റു. 6 വീടുകൾ പൂർണ്ണമായും കത്തി നശിച്ചു. തീ പിടുത്തത്തിനു പിന്നിലുള്ള കാരണത്തെ കുറിച്ച് സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പുറത്തു വരുന്നത്.
അതേസമയം തീ പിടിത്തത്തിൽ പരിക്കേറ്റവരെ കിഷ്ത്വാറിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലായ നാലുപേരെ പിന്നീട് ദോഡയിലെ സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.