
തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിക്ക് സമീപം ഹിസാർ എക്സ്പ്രസിൽ വൻ തീപിടുത്തം(Tirupati Railway Station). തിരുപ്പതി റെയിൽവേ സ്റ്റേഷൻ യാർഡിലാണ് സംഭവം നടന്നത്.
രാജസ്ഥാനിൽ നിന്ന് തിരുപ്പതിയിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് തീ പിടിത്തമുണ്ടായത്. റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന ഹിസാർ എക്സ്പ്രസിന്റെയും റായലസീമ എക്സ്പ്രസിന്റെയും കോച്ചുകളിലേക്ക് തീ പടർന്നു പിടിച്ചു.
വിവരം ലഭിച്ചയുടനെ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി. നിലവിൽ തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.