
ന്യൂഡൽഹി: ഗുരുഗ്രാമിലെ സെക്ടറിൽ സിലിണ്ടർ പൊട്ടിത്തെറിച്ചു(fire breaks out). അപകടത്തെ തുടർന്ന് പാർട്ട് -2 ലെ ഒരു ചേരി പ്രദേശത്ത് വൻ തീപിടുത്തമുണ്ടായി. സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടർന്നു പിടിക്കുന്ന സാഹചര്യമാണുള്ളത്.
നിലവിൽ അഗ്നിശമന സേന സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.