
ന്യൂഡൽഹി: ഡൽഹിയിലെ ഗഫാർ മാർക്കറ്റിൽ വൻ തീപിടുത്തം(fire breaks out). ഇന്ന് ഉച്ചയ്ക്ക് 12.04 ഓടെയാണ് തീപിടുത്തമുണ്ടായത്. വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ 4 അഗ്നി ശമന യൂണിറ്റുകളാണ് തീ നിയന്ത്രണവിധേയമാക്കിയത്.
അതേസമയം തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. തീ പിടിത്തത്തെ തുടർന്ന് ആളപായമുണ്ടായതായി റിപ്പോർട്ടുകളില്ല.