
മഹാരാഷ്ട്ര: താനെയിലെ കാസിൽ മിൽ നാകയ്ക്ക് സമീപമുള്ള ഇരുചക്ര വാഹന ഗാരേജിൽ വൻ തീപിടുത്തം(fire breaks out). നിർമ്മലദേവി ദിഘെ ചെറുകിട വ്യവസായ സമുച്ചയത്തിൽ സ്ഥിതി ചെയ്യുന്ന ഗാരേജിലാണ് തീപിടുത്തം ഉണ്ടായത്.
ഇന്ന് പുലർച്ചെ 1:12 ഓടെയാണ് തീ പടർന്നു പിടിച്ചത്. അൻസാരി എന്ന മെക്കാനിക്കിന്റെ ഉടമസ്ഥതയിലുള്ള ഗാരേജിൽ തീപിടുത്തത്തെ തുടർന്ന് കനത്ത നാശനഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.
അതേസമയം ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. താനെ ഫയർ ബ്രിഗേഡ്, റബോഡി പോലീസ്, ദുരന്തനിവാരണ സേന അംഗങ്ങൾ തുടങ്ങിയവർ സംയുക്തമായാണ് തീ നിയന്ത്രണവിധേയമാക്കിയത്.