
മുംബൈ: മഹാരാഷ്ട്രയിലെ നവി മുംബൈയിലെ ഒരു ട്രക്ക് ടെർമിനലിൽ വൻ തീപിടുത്തം(fire). ടർബെ സെക്ടർ 20 ലെ കാർഷിക ഉൽപന്ന മാർക്കറ്റിനോട് ചേർന്നുള്ള ട്രക്ക് പാർക്കിംഗ് സോണിലുള്ള വെയർഹൗസിലാണ് തീ പടർന്നു പിടിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. തീ പിടിത്തത്തിൽ നിരവധി ട്രക്കുകൾ, ടെമ്പോകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. കശ്മീരി ട്രാൻസ്‌പോർട്ടർമാരുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളിലും തീ പടർന്നു പിടിച്ചു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസും ഫയർ യൂണിറ്റുകളും സംയുക്തമായാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽ കനത്ത നാശനഷ്ടമാണ് രേഖപ്പെടുത്തിയത്.