
മധ്യപ്രദേശ്: ഗ്വാളിയോറിലെ ബനമൂർ ഇൻഡസ്ട്രിയിലെ സർജിക്കൽ കോട്ടൺ നിർമ്മാണ ഫാക്ടറിയിൽ വൻ തീപിടുത്തം(fire breaks out) . ഖേദാപതി സർജിക്കൽ ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്.
ഷോർട്ട് സർക്യൂട്ട് മൂലമാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടമുണ്ടായ വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ 4 യൂണിറ്റ് അഗ്നിശമന സേന സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പിടുത്തത്തിൽ ഫാക്ടറിയിൽ ഉണ്ടായിരുന്ന എല്ലാ പരുത്തി സ്റ്റോക്കുകളും ചാരമായതായാണ് വിവരം.