
ബിഹാർ: പട്നയിലെ ഒരു മാളിൽ വൻ തീപിടുത്തം(fire). ദാനാപൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ സ്ഥിതി ചെയ്യുന്ന മാളിലെ മുകളിലത്തെ നിലയിലാണ് തീപടർന്ന് പിടിച്ചത്.
മാളിനുള്ളിൽ രണ്ട് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥിതി ചെയ്യുന്നുണ്ടെന്നും നിരവധി പേർ മാളിനുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ട്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിശമന സേന തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതുവരെയും അപകടത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.