
തിരുവള്ളൂർ: തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ ഗുമ്മിഡിപൂണ്ടി സിപ്‌കോട്ട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഇരുമ്പ് സംഭരണശാലയിൽ വൻ തീപിടുത്തം(fire). ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തീപിടുത്തത്തിൽ ആളപായമുണ്ടായതായി റിപ്പോർട്ടില്ല.
എന്നാൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് വിവരം. അപകടം നടന്നയുടൻ അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഉന്നത ഉദ്യോഗസ്ഥരും തീപിടിത്തമുണ്ടായ സ്ഥലത്തേക്ക് തിരിച്ചതായാണ് വിവരം. അതേസമയം തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.