
ന്യൂഡൽഹി: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സരോജിനി നഗർ ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന രണ്ട് എണ്ണ ടാങ്കറുകളിൽ വൻ തീപിടുത്തം(fire breaks out). 2 കിലോമീറ്റർ അകലെ നിന്ന് പോലും കാണാൻ കഴിയുന്നത്ര ഉയരത്തിൽ തീ ജ്വാലകൾ ഉയർന്നതായാണ് വിവരം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:30 നാണ് സംഭവം നടന്നത്. അപകടം നടന്നയുടൻ ഡിപ്പോയ്ക്ക് സമീപമുള്ള പ്രവേശന റോഡുകൾ അധികൃതർ അടച്ചു.
സമീപത്തെ വാണിജ്യ സ്ഥാപനങ്ങൾ ഒഴിപ്പിക്കുകയും ചെയ്തു. ഇരു ഇന്ധന ടാങ്കറിൽ ഉണ്ടായ തീയാണ് വിനാശമുണ്ടാക്കിയത്. അപകടം നടന്നതറിഞ്ഞ് ആറ് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി. ഏകദേശം ഒരു മണിക്കൂറോളം സമയമെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത്. മേഖലയിലുടനീളം ഇന്ധനം വിതരണം ചെയ്യുന്ന ഡിപ്പോയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സരോജിനി നഗർ ഡിപ്പോ. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ ഫോറൻസിക് സംഘങ്ങൾ സാമ്പിളുകൾ ശേഖരിച്ച വിവരം.