Fire : ഡൽഹിയിൽ MPമാർക്ക് അനുവദിച്ച ഫ്ലാറ്റുകളിൽ വൻ തീപിടിത്തം: കെട്ടിടത്തിൽ താമസിക്കുന്നവരിൽ കേരളത്തിൽ നിന്നുള്ള 3 MPമാരും, ആളപായമില്ല, തീ അണയ്ക്കാൻ ഊർജ്ജിത ശ്രമം

മുകളിലേക്ക് തീ പടരുകയും പൂർണ്ണമായും രണ്ടു ഫ്ലോറുകൾ കത്തിനശിക്കുകയും ചെയ്തു. ഈ ഫ്ലാറ്റിൽ കേരളത്തിൽ നിന്നുള്ള മൂന്ന് എം പിമാരാണ് താമസിക്കുന്നത്. ജെബിമേത്തർ, ജോസ് കെ മാണി, ഹാരിസ് ബീരാൻ എന്നിവരാണിത്.
Fire : ഡൽഹിയിൽ MPമാർക്ക് അനുവദിച്ച ഫ്ലാറ്റുകളിൽ വൻ തീപിടിത്തം: കെട്ടിടത്തിൽ താമസിക്കുന്നവരിൽ കേരളത്തിൽ നിന്നുള്ള 3 MPമാരും, ആളപായമില്ല, തീ അണയ്ക്കാൻ ഊർജ്ജിത ശ്രമം
Published on

ന്യൂഡൽഹി : ഡൽഹിയിൽ എംപിമാർക്ക് അനുവദിച്ച ഫ്ലാറ്റുകളിൽ വൻ തീപിടുത്തം. നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. തീ പടരുന്നത് ബ്രഹ്മപുത്ര അപ്പാർട്ട്മെൻ്റിലാണ്. (Massive fire breaks out at flats allotted to MPs in Delhi)

തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായം ഇല്ലെന്നാണ് പ്രാഥമിക നിഗമനം. ഫ്ലാറ്റിലെ ബേസ്മെന്‍റ് ഭാഗത്ത് 12.30ഓടെയാണ് സംഭവം.

ഒരുപാട് നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് വിവരം. ഫർണിച്ചർ കത്തിനശിച്ചു. മുകളിലേക്ക് തീ പടരുകയും പൂർണ്ണമായും രണ്ടു ഫ്ലോറുകൾ കത്തിനശിക്കുകയും ചെയ്തു.

ഈ ഫ്ലാറ്റിൽ കേരളത്തിൽ നിന്നുള്ള മൂന്ന് എം പിമാരാണ് താമസിക്കുന്നത്. ജെബിമേത്തർ, ജോസ് കെ മാണി, ഹാരിസ് ബീരാൻ എന്നിവരാണിത്. ഇവർ നാലാമത്തെ നിലയിലാണ്. എം പിമാർ ആരും ഇവിടെയില്ല എന്നാണ് പറയുന്നത്. ആളപായമില്ല എന്നും, എല്ലാവരെയും മാറ്റിയെന്നുമാണ് അറിയാൻ കഴിയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com