
മെഹ്‌സാന: ഗുജറാത്തിലെ മെഹ്‌സാനയിൽ വളം പ്ലാന്റിൽ വൻ തീപിടുത്തം(fire breaks out). തീ പിടുത്തത്തിൽ രണ്ട് തൊഴിലാളികൾ വെന്തുമരിച്ചു. രണ്ട് പേർക്ക് പൊള്ളലേറ്റു. ഞായറാഴ്ച പുലർച്ചെ 3 മണിയോടെയാണ് തീപിടുത്തമുണ്ടായത്.
വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനാ ഒരു മണിക്കൂറോളം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. ശേഷം രണ്ട് തൊഴിലാളികളുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു.
അതേസമയം പൊള്ളലേറ്റ മറ്റു രണ്ടു പേരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.