
ന്യൂഡൽഹി: ആനന്ദ് വിഹാറിലെ കോസ്മോസ് സൂപ്പർസ്പെഷ്യാലിറ്റി ആശുപത്രി കെട്ടിടത്തിൽ വൻ തീപിടുത്തം(fire breaks out). ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. തീ പിടുത്തത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
തീ അണയ്ക്കാനായി 8 യൂണിറ്റ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയതായാണ് വിവരം. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതേസമയം സംഭവ സ്ഥലത്തുണ്ടായിരുന്ന രോഗികളെ മറ്റൊരു വാർഡിലേക്ക് മാറ്റി.