
മഹാരാഷ്ട്ര: മുംബൈയിൽ വസ്ത്രശാലയിൽ വൻ തീപിടുത്തം(fire breaks out). ഖിണ്ടിപദയിലെ ഡക്ക്ലൈൻ റോഡിലുള്ള ഒരു വസ്ത്ര യൂണിറ്റായ ഫിറ്റ് ഗാർമെന്റിലാണ് തീ പിടിത്തമുണ്ടായത്.
3 നിലകെട്ടിടത്തിന്റെ രണ്ടാം നിലയിലെ പ്ലാസ്റ്റിക് മെറ്റീരിയൽ ഗോഡൗണിലാണ് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് തീ പടർന്നു പിടിച്ചത്. അപകടമുണ്ടായ ഉടൻ തന്നെ അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി.
അതേസമയം തീ പിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. തീ പിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.