
താനെ: ഡോംബിവ്‌ലിയിലെ കല്യാൺ ഷിൽഫട്ട റോഡിലെ കെജിഎൻ ബിരിയാണി കടയിൽ വൻ തീപിടുത്തമുണ്ടായി(fire breaks out). ഇന്ന് രാവിലെ 7 മണിയോടെയാണ് തീപിടുത്തമുണ്ടായത്.
കടയിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപെട്ട പരിസരവാസികൾ ഉടൻ തന്നെ അഗ്നി ശമന സേനയെ വിവരമറിയിക്കുകയായിരുന്നു.
അതേസമയം സ്ഥലത്തെത്തിയ അഗ്നിശമന സേന ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. എന്നാൽ തീ പിടുത്തത്തിൽ കട പൂർണ്ണമായും കത്തിനശിച്ചു.