താനെ: താനെ ഈസ്റ്റിലെ കോപ്രി ക്ലോത്ത് മാർക്കറ്റ് പ്രദേശത്തുള്ള സോനു ഓട്ടോ പാർട്‌സ് ആൻഡ് ഗാരേജിൽ വൻ തീപിടുത്തം(fire). മുഹമ്മദ് ഷക്കീലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗാരേജ്. ഇന്ന് രാവിലെ 8 മണിയോടെയാണ് തീപിടുത്തമുണ്ടായത്.
തീപിടുത്തത്തിൽ 6 സ്ക്രാപ്പ് ഇരുചക്ര വാഹനങ്ങൾ, കബോർഡുകൾ, എഞ്ചിൻ ഓയിൽ ക്യാനുകൾ, റാക്കുകൾ, ഇലക്ട്രിക്കൽ വയറുകൾ എന്നിവ കത്തിനശിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കോപ്രി പോലീസും ഫയർ യൂണിറ്റും സംയുക്തമായി മണിക്കൂറുകൾ കൊണ്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.