
ആലൂർ : ആന്ധ്രാപ്രദേശിലെ ആലൂരിലെ വീട്ടിൽ സംശയാസ്പദമായ തരത്തിൽ സ്ഫോടനമുണ്ടായി(explosion). സ്‌ഫോടനത്തിൽ വീട്ടിൽ ഉണ്ടായിരുന്ന ദമ്പതികൾക്ക് ഗുരുതരമായും ഇവരുടെ കുട്ടിക്ക് നിസ്സാരമായും പരിക്കേറ്റു.
ദമ്പതികളായ സുദർശൻ അച്ചാർ (32), കാവ്യ (28) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ചികിത്സയ്ക്കായി ഹാസൻ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നിന്നും തുടർ ചികിത്സയ്ക്കായി ബാംഗ്ലൂരിലേക്കും മാറ്റി.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീടിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.