
മഹാരാഷ്ട്ര: ബാന്ദ്രയിൽ വൻ മയക്കുമരുന്ന് വേട്ട(drug). സംഭവത്തിൽ ബാന്ദ്ര റെയിൽവേ സ്റ്റേഷന് സമീപം വാഴപ്പഴം വിൽപന നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു.
മുഹമ്മദ് അലി അബ്ദുൾ ഗഫാർ ഷെയ്ഖ്(60) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 35.30 ലക്ഷം രൂപ വിലമതിക്കുന്ന 153 ഗ്രാം എംഡി മയക്കുമരുന്ന് പോലീസ് പിടിച്ചെടുത്തു. പഴക്കച്ചവടത്തിന്റെ മറവിലാണ് ഇയാൾ മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പോലീസ് അറിയിച്ചു.