
കാച്ചാർ: അസമിലെ കാച്ചാറിൽ വാഹന പരിശോധനയ്ക്കിടെ 3 ലക്ഷം യാബ ഗുളികകൾ അസം പോലീസ് പിടിച്ചെടുത്തു(drug bust). വാഹനത്തിന്റെ രഹസ്യ അറയിൽ നിന്നാണ് യാബ ഗുളികകൾ പോലീസ് കണ്ടെടുത്തത്. ഇവയ്ക്ക് വിപണി വില ഏകദേശം 90 കോടി വരുമെന്നാണ് വിലയിരുത്തൽ.
സംഭവത്തിൽ മണിപ്പൂർ സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചുരാചന്ദ്പൂർ സ്വദേശികളായ സാമുവൽ ലുങ്ഡിം (27), ആൻഡി കുക്കി (27) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. അതേസമയം മയക്കുമരുന്ന് വസ്തുക്കളുടെ അനധികൃത കടത്തിന് ഉപയോഗിച്ച വാഹനം പിടിച്ചെടുത്തു.