National
ജമ്മു കശ്മീരിൽ വൻ മേഘവിസ്ഫോടനം: മിന്നൽ പ്രളയത്തിൽ നിരവധിപേരെ കാണാനില്ലെന്ന് വിവരം | cloudburst
മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കനത്ത നാശ നഷ്ടം ഉണ്ടായതായാണ് വിവരം.
കിഷ്ത്വാർ: ജമ്മു കശ്മീരിൽ വൻ മേഘവിസ്ഫോടനം(cloudburst). കിഷ്ത്വാർ ജില്ലയിലെ ചോസിതി പ്രദേശത്താണ് മേഘവിസ്ഫോടനം ഉണ്ടായത്(cloudburst).
ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കനത്ത നാശ നഷ്ടം ഉണ്ടായതായാണ് വിവരം.
നിരവധിപേരെ കാണാതായെന്ന വിവരവും പുറത്തു വരുന്നുണ്ട്. പ്രദേശത്തേക്ക് ദുരന്ത നിവാരണ സേനയും ജില്ലാ ഭരണകൂടവും രക്ഷാപ്രവർത്തനത്തിനായി തിരിച്ചതായാണ് വിവരം.