
ചണ്ഡീഗഢ്: പഞ്ചാബിൽ വൻ കഞ്ചാവ് വേട്ട. സംഭവത്തിൽ പാകിസ്ഥാൻ ബന്ധമുള്ള രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു(cannabis bust). ഫരീദ്കോട്ട് നിവാസിയായ സുഖ്പ്രീത് സിംഗ്, ഫിറോസ്പൂരിലെ കാദർ സിംഗ് എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ പക്കൽ നിന്ന് 12.1 കിലോഗ്രാം ഹെറോയിൻ പോലീസ് പിടിച്ചെടുത്തു. രണ്ടാഴ്ച നീണ്ടുനിന്ന നിരീക്ഷണത്തിന് ശേഷമാണ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. അതിർത്തി കടന്ന് കടത്താൻ ശ്രമിച്ച അനധികൃത മയക്കുമരുന്നാണ് പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.