പാക് അധിനിവേശ കശ്മീരിലെ കൂട്ടക്കൊല: UNൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ | PoK

പാകിസ്ഥാൻ കശ്മീർ വിഷയം യു.എന്നിൽ വീണ്ടും ഉന്നയിച്ചതിന് മറുപടിയായാണ് ഇത്.
പാക് അധിനിവേശ കശ്മീരിലെ കൂട്ടക്കൊല: UNൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ | PoK
Published on

ന്യൂഡൽഹി : പാക് അധിനിവേശ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെ ചൊല്ലി ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെതിരെ കടുത്ത വിമർശനവുമായി ഇന്ത്യ. അടിസ്ഥാന അവകാശങ്ങൾക്കായി പ്രതിഷേധിച്ച സാധാരണക്കാരെ പാക് സൈന്യം കൊലപ്പെടുത്തിയെന്ന് ഇന്ത്യ ആരോപിച്ചു. പാകിസ്ഥാൻ തുടരുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കണമെന്നും ഇന്ത്യ തുറന്നടിച്ചു.(Massacre in PoK, India lashes out at Pakistan at UN)

പി.ഒ.കെ.യിലെ പ്രക്ഷോഭത്തിൽ 12 പേരുടെ മരണത്തിനും 200-ൽ അധികം പേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയ സംഭവമാണ് ഇന്ത്യ യു.എന്നിൽ ഉന്നയിച്ചത്. പാകിസ്ഥാന്റെ ഗുരുതരമായ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കണമെന്ന് ഇന്ത്യയുടെ യു.എൻ. മിഷനിലെ ഫസ്റ്റ് സെക്രട്ടറി ഭവിക മംഗളാനന്ദൻ ആവശ്യപ്പെട്ടു.

മേഖലയിലെ പാകിസ്ഥാൻ സൈന്യത്തിൻ്റെ അധിനിവേശം, അടിച്ചമർത്തൽ, ചൂഷണം എന്നിവയ്‌ക്കെതിരെയായിരുന്നു സാധാരണക്കാർ പ്രതിഷേധിച്ചത്. പാകിസ്ഥാന്റെ ഇരട്ടത്താപ്പിനും കാപട്യത്തിനും ഐക്യരാഷ്ട്രസഭയുടെ സമയവും ശ്രദ്ധയും അർഹിക്കുന്നില്ല എന്നും ഇന്ത്യ വിമർശിച്ചു.

"ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ നിന്ദ്യമായ ആരോപണങ്ങളും നുണകളും സത്യത്തെ മറയ്ക്കില്ല," എന്ന് തുറന്നടിച്ച ഇന്ത്യ, ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്നും യു.എന്നിൽ ആവർത്തിച്ചു വ്യക്തമാക്കി. പാകിസ്ഥാൻ കശ്മീർ വിഷയം യു.എന്നിൽ വീണ്ടും ഉന്നയിച്ചതിന് മറുപടിയായാണ് ഇന്ത്യയുടെ ഈ ശക്തമായ പ്രതികരണം.

Related Stories

No stories found.
Times Kerala
timeskerala.com