ഇന്ത്യയിലെ ആദ്യത്തെ ഡ്യുവല്‍ ലോയല്‍റ്റി ഇന്റഗ്രേഷന്‍ അവതരിപ്പിച്ച് മാരിയറ്റ് ബോണ്‍വോയും ഫ്‌ലിപ് കാര്‍ട്ട് സൂപ്പര്‍ കോയിനും

ഇന്ത്യയിലെ ആദ്യത്തെ ഡ്യുവല്‍ ലോയല്‍റ്റി ഇന്റഗ്രേഷന്‍ അവതരിപ്പിച്ച് മാരിയറ്റ് ബോണ്‍വോയും ഫ്‌ലിപ് കാര്‍ട്ട് സൂപ്പര്‍ കോയിനും
Published on

ഹോസ്പിറ്റാലിറ്റി രംഗത്ത് ലോകത്തെ പ്രമുഖ ബ്രാന്‍ഡായ മാരിയറ്റ് ഇന്റര്‍നാഷനലിന്റെ, അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ട്രാവല്‍ പ്ലാറ്റ്‌ഫോം മാരിയറ്റ് ബോണ്‍വോയും ഫ്‌ലിപ്കാര്‍ട്ട് സൂപ്പര്‍ കോയിനും ചേര്‍ന്ന് ഇന്ത്യയിലെ ആദ്യത്തെ ഡ്യുവല്‍ ലോയല്‍റ്റി ഇന്റഗ്രേഷന്‍ പദ്ധതി അവതരിപ്പിച്ചു. മാരിയറ്റ് ബോണ്‍വോയ്‌യുടെ റിവാര്‍ഡ് സംവിധാനവും ഫ്‌ലിപ്കാര്‍ട്ട് പ്ലസ് ലോയല്‍റ്റി സ്‌കീമിന്റെ മള്‍ട്ടി-ബ്രാന്‍ഡ് റിവാര്‍ഡ് പ്രോഗ്രാമായ ഫ്‌ലിപ്കാര്‍ട്ട് സൂപ്പര്‍കോയിനും കൈകോര്‍ക്കുമ്പോള്‍, രണ്ട് സ്‌കീമുകളിലെയും അംഗങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ സ്വന്തമാക്കുവാനുള്ള അവസരമാണൊരുങ്ങുന്നത്.

'യുവര്‍ കാര്‍ട്ട് ടേക്‌സ് യു പ്ലേസ്' എന്ന ആശയത്തിലൂന്നിയ ഇത്തരമൊരു പദ്ധതി ഇന്ത്യയില്‍ ആദ്യമാണ്. ഇതിലൂടെ ദശലക്ഷക്കണക്കിന് അംഗങ്ങള്‍ക്ക് ഫ്‌ലിപ്കാര്‍ട്ട് സൂപ്പര്‍ കോയിനുകളും മാരിയറ്റ് ബോണ്‍വേ പോയിന്റുകളും എളുപ്പം സ്വന്തമാക്കാനും അവ പരസ്പരം മാറ്റി ഉപയോഗിച്ച് ലോകത്തെവിടേക്കുമുള്ള യാത്രകള്‍, സ്യൂട്ട് അപ്‌ഗ്രേഡ് തുടങ്ങി ഫ്‌ലിപ്കാര്‍ട്ടിലെ ദൈനംദിന ഷോപ്പിങ്ങ് വരെയുള്ള കാര്യങ്ങളില്‍ റിവാര്‍ഡുകള്‍ സ്വന്തമാക്കാനും സൗജന്യതാമസം അടക്കമുള്ള ആനുകൂല്യങ്ങള്‍ നേടാനും കഴിയും.

മാരിയറ്റ് ബോണ്‍വോയിയും ഫ്‌ലിപ് കാര്‍ട്ടും തമ്മിലുള്ള മികച്ച പങ്കാളിത്തം ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ദൈനംദിന ഇടപാടുകളെ അവിസ്മരണീയ അനുഭവങ്ങളാക്കി മാറ്റാന്‍ സഹായകമാകുന്നു. ഷോപ്പിങ്ങ്, ആനുകൂല്യങ്ങള്‍ സ്വന്തമാക്കല്‍, യാത്ര എന്നിവയെ അത് അനായാസമാക്കുകയും ചെയ്യുന്നു. മാരിയറ്റ് ബോണ്‍വോയ്, ഫ്‌ലിപ്കാര്‍ട്ട് അക്കൗണ്ടുകള്‍ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ അംഗങ്ങള്‍ക്ക് മാരിയറ്റ് ബോണ്‍വോയ്യുടെ എക്‌സ്‌ക്ലുസീവ് അംഗത്വ ആനുകൂല്യങ്ങള്‍ ആസ്വദിക്കാം. ഫ്‌ലിപ് കാര്‍ട്ടില്‍ ഷോപ്പിങ് നടത്തുമ്പോഴും മാരിയറ്റ് ബോണ്‍വോയ് പോയിന്റുകള്‍ നേടാനും ക്ലിയര്‍ ട്രിപ്പിലും ഫ്‌ലിപ്കാര്‍ട്ട് ട്രാവലിലും മികച്ച ഓഫറുകള്‍ സ്വന്തമാക്കാനും കഴിയും.

''ഈ തന്ത്രപ്രധാനമായ സഹകരണം ഇന്ത്യയിലെ മാരിയറ്റ് ബോണ്‍വോയ് അംഗങ്ങള്‍ക്ക് കൂടുതല്‍ മൂല്യവത്തായ സേവനം നല്‍കുന്നതിലേക്കുള്ള പുതിയൊരു ചുവടാണ്. ഫ്‌ലിപ് കാര്‍ട്ട് പോലെ പ്രാദേശിക തലത്തിലെ പ്രമുഖ പ്ലാറ്റ്‌ഫോമുമായി സഹകരിക്കുന്നതിലൂടെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് യാത്രാ ആനുകൂല്യങ്ങളും ദൈനംദിന പോയിന്റുകളും നല്‍കാന്‍ കഴിയും. ഇന്ത്യയിലെ 40 ലധികം നഗരങ്ങളിലായി 159 ഓളം ഹോട്ടലുകളുള്ള ഞങ്ങളുടെ ഗ്ലോബല്‍ ട്രാവല്‍ പ്രോഗ്രാമിലേക്ക് ഫ്‌ലിപ്കാര്‍ട്ട് ഉപയോക്താക്കളെയും ഉള്‍പ്പെടുത്തുന്നതില്‍  സന്തോഷമുണ്ട്. അവരെ അതുല്യമായ മാരിയറ്റ് ബോണ്‍വോയ് അനുഭവത്തിലേക്കും പല തലങ്ങളിലുള്ള ആനുകൂല്യങ്ങളിലേക്കും ഞങ്ങള്‍ ഹാര്‍ദമായി സ്വാഗതം ചെയ്യുന്നു. ഉടന്‍ തന്നെ ലോകമെമ്പാടുമുള്ള വിപുലമായ ഹോട്ടല്‍ ശൃംഖലകളും ഉള്‍പ്പെടുത്തി ഈ പങ്കാളിത്തം വ്യാപിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് ഞങ്ങളുടെ അംഗങ്ങളുടെ യാത്രാനുഭവങ്ങളെ സമ്പന്നമാക്കുമെന്നാണ് പ്രതീക്ഷ'' - മാരിയറ്റ് ഇന്റര്‍നാഷണല്‍ ഏഷ്യാ പസഫിക് ചീഫ് കൊമേഷ്യല്‍ ഓഫീസര്‍ ജോണ്‍ ടൂമി പറഞ്ഞു.

''ഈ സഹകരണം നിലവിലുള്ള അംഗങ്ങള്‍ക്കു ലഭ്യമാകുന്ന ആനുകൂല്യങ്ങളെ ഗണ്യമായി വര്‍ധിപ്പിക്കുന്നതിനോടൊപ്പം ഇന്ത്യയുടെ യാത്രാ മേഖലയിലുള്ള വളര്‍ച്ചയെ ശക്തമായി സ്വാധീനിക്കാന്‍ ഈ രണ്ട് ബ്രാന്‍ഡുകളെയും പ്രാപ്തരാക്കുകയും ചെയ്യും. അവധിക്കാല യാത്രകള്‍ മുതല്‍ ദൈനംദിന ഷോപ്പിങ്ങ് വരെയുള്ള  കാര്യങ്ങളില്‍, അംഗങ്ങള്‍ക്ക് അനുയോജ്യമായ ക്രോസ് ഫോം റിവാര്‍ഡുകള്‍ സ്വന്തമാക്കാന്‍ അവസരം ലഭിക്കും. പോയിന്റുകള്‍ നേടാന്‍ മാത്രമല്ല, ഓരോ തവണ സാധനങ്ങള്‍ വാങ്ങുമ്പോഴും മികച്ച അനുഭവം സമ്മാനിക്കുന്ന ഉപഭോക്തൃ സമീപനമാണിത്''-  മാരിയറ്റ് ഇന്റര്‍നാഷണലിന്റെ സൗത്ത് ഏഷ്യ റീജിയനല്‍ വൈസ് പ്രസിഡന്റ് രഞ്ജു അലക്‌സ് പറഞ്ഞു. 

''വര്‍ഷങ്ങളായി ഉപഭോക്താക്കള്‍ക്കു മികച്ച അനുഭവങ്ങള്‍ സമ്മാനിക്കുന്നതിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ. ഇന്ത്യയിലെ ഏറ്റവും മികച്ച ലോയല്‍റ്റി പ്രോഗ്രാമുകളിലൊന്നായി സൂപ്പര്‍ കോയിനെ വളര്‍ത്തിയതില്‍ ഞങ്ങള്‍ക്കഭിമാനമുണ്ട്. ഫ്‌ലിപ്കാര്‍ട്ട് സൂപ്പര്‍ കോയിനും മാരിയറ്റ് ബോണ്‍വോയ് പോയിന്റുകളും ഒരുമിച്ചു കൊണ്ടുവരുന്നതിലൂടെ ഉപഭോക്താക്കള്‍ക്കു കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുക മാത്രമല്ല ചെയ്യുന്നത്. ഷോപ്പിങ്, യാത്ര, താമസം തുടങ്ങിയ കാര്യങ്ങള്‍ എളുപ്പമാക്കുന്നതിലൂടെ അവരുടെ ജീവിതശൈലിയെ കൂടുതല്‍ മികവുറ്റതാക്കുകയും ചെയ്യുന്നുണ്ട്. പങ്കാളിത്ത ക്രോസ് കാറ്റഗറി റിവാര്‍ഡ് ഇക്കോസിസ്റ്റം സൃഷ്ടിച്ചതിലൂടെ, ഞങ്ങളുടെ കാഴ്ചപ്പാടിനെ ഈ സഹകരണം ശക്തമാക്കുകയും ചെയ്തു. ഫ്‌ലിപ്കാര്‍ട്ടില്‍ ഷോപ്പിങ് നടത്തുമ്പോഴും മാരിയറ്റില്‍ മുറി ബുക്ക് ചെയ്യുമ്പോഴും ഫ്‌ലിപ്കാര്‍ട്ട് ട്രാവലോ ക്ലിയര്‍ട്രിപ്പോ വഴി യാത്ര ആസൂത്രണം ചെയ്യുമ്പോഴുമൊക്കെ ഉപഭോക്താക്കള്‍ക്ക് മികച്ച രീതിയില്‍ റിവാര്‍ഡ് നേടാനും അവ ഉപയോഗിക്കാനും അവസരം ലഭിക്കും''- ഫ്‌ലിപ്കാര്‍ട്ട് ട്രാവല്‍ ഏജന്‍സി മേധാവി മഞ്ജരി സിംഗാള്‍ വിശദീകരിക്കുന്നു.

ഈ പങ്കാളിത്തത്തിന്റെ പ്രധാന നേട്ടങ്ങള്‍

  • മാരിയറ്റ് ബോണ്‍വോയ് അംഗങ്ങള്‍ക്ക് ഫ്‌ലിപ്കാര്‍ട്ടിലെ ഷോപ്പിങ്ങിലൂടെ മാരിയറ്റ് ബോണ്‍വോയ് പോയിന്റുകള്‍ നേടാം.

  • ഉപഭോക്താക്കള്‍ രണ്ട് പ്ലാറ്റ്‌ഫോമുകളിലെയും രജിസ്റ്റേര്‍ഡ് അംഗങ്ങള്‍ ആയിരിക്കുകയും അക്കൗണ്ടുകള്‍ പരസ്പരം ലിങ്ക് ചെയ്യുകയും വേണം. എങ്കില്‍ മാത്രമേ ആനുകൂല്യങ്ങള്‍ ലഭിക്കൂ.

  • അക്കൗണ്ടുകള്‍ ലിങ്ക് ചെയ്ത അംഗങ്ങള്‍ക്ക്, ഫ്‌ലിപ്കാര്‍ട്ട് സൂപ്പര്‍കോയിനുകള്‍ മാരിയറ്റ് ബോണ്‍വോയ് പോയിന്റുകളാക്കി മാറ്റാനും മാരിയറ്റ് ഡോട്ട് കോം വഴി ഹോട്ടല്‍മുറി ബുക്ക് ചെയ്യാന്‍ അവ ഉപയോഗിക്കാനും കഴിയും.

  • ഉപഭോക്താക്കള്‍ക്ക് മാരിയറ്റ് ബോണ്‍വോയ് പോയിന്റുകള്‍ ഫ്‌ലിപ്കാര്‍ട്ട് സൂപ്പര്‍കോയിനുകളിലേക്ക് മാറ്റാനും ഫ്‌ലിപ്കാര്‍ട്ടില്‍ ഷോപ്പിങ്ങിനായി ഉപയോഗിക്കാനും സാധിക്കും. 2 മാരിയറ്റ് ബോണ്‍വോയ് പോയിന്റുകള്‍ക്ക് 1 സൂപ്പര്‍കോയിന്‍, 2 സൂപ്പര്‍കോയിനുകള്‍ക്ക് 1 മാരിയറ്റ് ബോണ്‍വോയ് പോയിന്റ് എന്ന നിരക്കിലാണ് എക്‌സ്‌ചേഞ്ച് ചെയ്യാന്‍ കഴിയുക.

  • മാരിയറ്റ് ബോണ്‍വോയ് അംഗത്വ ആനുകൂല്യങ്ങള്‍ ഫ്‌ലിപ്കാര്‍ട്ട് അംഗങ്ങള്‍ക്ക് FK ട്രാവല്‍, കാറ്റഗറീസ് പേജ്, സൂപ്പര്‍കോയിന്‍ സോണ്‍, അക്കൗണ്ട് സെക്ഷന്‍ എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കും.

  • ഹോട്ടല്‍ സ്റ്റേകള്‍ക്ക് ഉപരിയായി മാരിയറ്റ് ബോണ്‍വോയ് അംഗത്വ ആനുകൂല്യങ്ങള്‍ ദൈനംദിന ജീവിതത്തിന്റെ പല തലങ്ങളിലും ഉപയോഗിക്കാനാവുന്നു.

വിശദവിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക:  

https://flipkart.marriott.com/terms-and-conditions/

Related Stories

No stories found.
Times Kerala
timeskerala.com