സുൽത്താൻപൂർ: ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ കനാലിന് സമീപമുള്ള മരത്തിൽ 26 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ മുഞ്ചേഷ് നഗർ ക്രോസിംഗിന് സമീപമാണ് മൃതദേഹം കണ്ടത് (Married Woman Body Found Sultanpur). മൃതദേഹത്തിന്റെ പകുതിയോളം ഭാഗം കനാലിലെ വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അയോധ്യ ജില്ലയിലെ ബിക്കാപൂർ സ്വദേശിനിയാണ് മരിച്ച യുവതിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഏഴ് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ശനിയാഴ്ച ഭർത്താവിന്റെ വീട്ടുകാരുമായി ഉണ്ടായ തർക്കത്തെത്തുടർന്ന് യുവതി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായിരുന്നുവെന്ന് സർക്കിൾ ഓഫീസർ അശുതോഷ് കുമാർ അറിയിച്ചു. സ്വന്തം സാരി ഉപയോഗിച്ചാണ് യുവതി മരത്തിൽ തൂങ്ങിയത്.
പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ മറ്റ് പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. കുരേഭർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. മരണത്തിൽ മറ്റ് ദുരൂഹതകളുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
Summary
The body of a 26-year-old married woman was found hanging from a tree alongside a canal in Uttar Pradesh’s Sultanpur. Preliminary investigations revealed that the woman, a resident of Ayodhya district, had left her in-laws’ house following an argument a day prior.

