വധുവിന്‍റെ വരവ് ഷൂട്ട് ചെയ്യാൻ വേണ്ടി ഓടിയ ഫോട്ടോഗ്രാഫർ നടുവടിച്ച് താഴേയ്ക്ക്; 9 കോടി പേർ കണ്ട വീഡിയോ | Photographer

വീഡിയോ കണ്ടത് 9 കോടി 45 ലക്ഷം പേർ
bride phtographer
TIMES KERALA
Updated on

അബദ്ധങ്ങൾ സംഭവിക്കുക സാധാരണമാണ്. പലപ്പോഴും അബദ്ധങ്ങളിൽ പെടുന്ന ആളുകൾ മറ്റുവള്ളവർക്ക് ചിരിക്കുള്ള വക നൽകുന്നു. അത്തരമൊരു സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടപ്പോൾ കാഴ്ച്ചക്കാർക്ക് ചിരിയടയ്ക്കാനായില്ല. പിന്നാലെ വീഡിയോ കണ്ടത് 9 കോടി 45 ലക്ഷം പേർ. വിഷ്വൽ ആർട്ടിസ്ട്രിയുടെ സ്ഥാപകൻ ശിവം കപാഡിയ എന്ന ഫോട്ടോഗ്രാഫറാണ് തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചത്. (Photographer)

വിവാഹ വേദിയിൽ നിൽക്കുന്ന വരൻറെ അരികിലേക്ക് വധു നടന്ന് വരുന്ന ദൃശ്യങ്ങളായിരുന്നു അത്. പൂക്കൾ കൊണ്ട് അലങ്കരിച്ച വിവാഹ വേദിയിലേക്ക് നീണ്ട വാക്വേയിലൂടെ ചുവന്ന വസ്ത്രങ്ങൾ അണി‌‌ഞ്ഞ് വധു പതുക്കെ ശ്രദ്ധയോടെ നടന്നു വരുന്നു. ഈ സമയം പല ഭാഗത്ത് ഉണ്ടായിരുന്ന ഫോട്ടോഗ്രാഫർമാർ മികവുറ്റ ദൃശ്യങ്ങൾക്കായി സ്ഥാനം മാറുന്നതും കാണാം. രണ്ട് ഫോട്ടോഗ്രാഫർമാർ വധുവിന്‍റെ പിന്നിലേക്ക് നീങ്ങുന്നു. ഇതിനായി താഴെ നിന്നും അവ‍ർ വാക്‍വേയിലേക്ക് ഓടി കയറുന്നു.

ആദ്യത്തെ ആൾ വളരെ വിദഗ്ദമായി വധുവിന്‍റെ പിന്നിൽ നിലയുറപ്പിക്കുമെങ്കിലും രണ്ടാമത് ഓടിയെത്തിയ ഫോട്ടോഗ്രാഫർ നിലതെറ്റി പുറമടിച്ച് താഴെ വീഴുന്നു. അദ്ദേഹത്തിന്‍റെ കൈയിലിരുന്ന കാമറ ഈ സമയം തെറിച്ച് പോകുന്നതും ദൃശ്യങ്ങളിൽ കാണാം. 'അവളരുടെ വരവ് സ്മൂത്തായിരുന്നു എന്‍റെത് അല്ല' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീണെങ്കിലും കാമറാമാന്‍ പെട്ടെന്ന് തന്നെ എഴുന്നേൽക്കുകയും തന്‍റെ ജോലി പുനരാരംഭിക്കുകയും ചെയ്തു.

ഒറ്റ ദിവസം കൊണ്ട് 9 കോടി 45 ലക്ഷം പേർ വീഡിയോ കണ്ടപ്പോൾ ഏതാണ്ട് 34 ലക്ഷത്തിന് മേലെ ആളുകൾ വീഡിയോ ലൈക്ക് ചെയ്തു. കാഴ്ചക്കാരുടെ ബാഹുല്യം നിരവധി പേരെ അസ്വസ്ഥമാക്കിയെന്ന് കുറിപ്പുകളിൽ നിന്നും വ്യക്തം. അവന്‍റെ വീഴ്ചക്കാണല്ലോ ഇത്ര ലൈക്ക് എന്നായിരുന്നു ഒരു മലയാളം കുറിപ്പ് തന്നെ. കാമറാമാന്‍ വീഡിയോ തൂക്കിയെന്നും ചിലരെഴുതി. ചിലർ കാമറയ്ക്ക് എന്തെങ്കിലും പറ്റിയോയെന്ന് ആശങ്കപ്പെട്ടു. അപ്പോഴും നിലതെറ്റി താഴെ വീണിട്ടും പെട്ടെന്ന് തന്നെ തന്‍റെ ജോലിയിൽ കർമ്മനിരതനായ കാമറാമാനെ ചിലർ മുക്തകണ്ഠ അഭിനന്ദിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com