
മുംബൈ: ഒ.ബി.സിയിൽ ഉൾപ്പെടുത്തി മറാത്തികൾക്ക് സംവരണം ആവശ്യപ്പെട്ട് മനോജ് ജാരൻഗെ പാട്ടീൽ വീണ്ടും അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. മറാത്ത സമുദായത്തിന് സംവരണം നൽകുന്ന കരട് നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള കഴിഞ്ഞ 16 മാസത്തിനിടെയിലുള്ള ഏഴാമത്തെ നിരാഹാര സമരമാണിത്. (Manoj Jarange)
സംവരണം ആവശ്യപ്പെടുന്നതിനൊപ്പം സർപഞ്ച് സന്തോഷ് ദേശ്മുഖിനെ കൊലപ്പെടുത്തിയ പ്രതികൾക്ക് വധശിക്ഷ നൽകണമെന്നും മനോജ് ജാരൻഗെ ആവശ്യപ്പെട്ടിട്ടുണ്ട്.