National
ഛത്തീസ്ഗഡിൽ വീണ്ടും മാവോയിസ്റ്റ് വേട്ട; ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
റായ്പുർ: ഛത്തീസ്ഗഡിൽ വീണ്ടും മാവോയിസ്റ്റ് വേട്ട.ഏഴ് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചതായി റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ മാവോയിസ്റ്റ് നേതാക്കളാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ ആണ് ഇത്രയും പേരെ സേന വധിച്ചത്. ബിജാപുർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരുടെ പക്കൽനിന്ന് എകെ 47 ഉൾപ്പെടെയുള്ള നിരവധി ആയുധങ്ങളും കണ്ടെടുത്തു. ഇന്ദ്രാവതി നാഷണൽ പാർക്കിൽ ഉൾപ്പെട്ട വനപ്രദേശത്ത് വച്ചാണ് സുരക്ഷാസേന മാവോയിസ്റ്റുകളെ വധിച്ചത്. സ്ഥലത്ത് കൂടുതൽ പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്.