ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട ; 6 പേരെ വധിച്ച് സുരക്ഷാ സേന | Maoist killed

ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്ത് രാവിലെ 10 മണിയോടെയാണ് വെടിവയ്പ്പ് ഉണ്ടായത്.
Maoist attack
Published on

റായ്പൂർ : ഛത്തീസ്ഗഡിലെ ബിജാപൂരിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ ആറ് മാവോസ്റ്റുകളെ വധിച്ചു. ഇവരിൽ നിന്നും ആയുധങ്ങളും സുരക്ഷാ സേന കണ്ടെടുത്തു.ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്ത് രാവിലെ 10 മണിയോടെയാണ് വെടിവയ്പ്പ് ഉണ്ടായത്.

സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം നടത്തിയ ഓപറേഷനിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടൽ സ്ഥലത്ത് നടത്തിയ തിരച്ചിലിൽ ആറ് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ഒരു ഇൻസാസ് റൈഫിൾ, സ്റ്റെൻ ഗൺ, ഒരു .303 റൈഫിൾ, സ്ഫോടകവസ്തുക്കൾ എന്നിവയുൾപ്പെടെ ഓട്ടോമാറ്റിക് ആയുധങ്ങളുമായി കണ്ടെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com