
ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ദമ്പതികൾ അറസ്റ്റിൽ(Maoist). ചങ്കോറഭട്ട സ്വദേശി രമേശ് (28), ഭാര്യ കമല കുർസ(27)വുമാണ് അറസ്റ്റിലായത്. ഇരുവർക്കുമായി 13 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിലാണ് ഇരുവരും അറസ്റ്റിലായത്.
ജഗ്ഗുവിന് 8 ലക്ഷം രൂപ പാരിതോഷികവും കമലയ്ക്ക് 5 ലക്ഷം രൂപയുമാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്. അതേസമയം ഇവർ താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് 10 ഗ്രാം സ്വർണ്ണ ബിസ്‌ക്കറ്റ്, 1.14 ലക്ഷം രൂപ, രണ്ട് ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾ, മറ്റ് കുറ്റകരമായ വസ്തുക്കൾ എന്നിവ പോലീസ് പിടിച്ചെടുത്തതായാണ് വിവരം.