
റാഞ്ചി: ഝാർഖണ്ഡിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെയുണ്ടായ ഐ.ഇ.ഡി. സ്ഫോടനത്തിൽ പരിക്കേറ്റ സി.ആർ.പി.എഫ്. ഹെഡ് കോൺസ്റ്റബിൾ മഹേന്ദ്ര ലാസ്കർക്ക് (45) വീരമൃത്യു.പശ്ചിമ സിംഗ്ഭും ജില്ലയിലെ ജറൈകേല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബാബുദേര-സാംതയിൽ വെള്ളിയാഴ്ചയാണ് സ്ഫോടനം നടന്നത്.ഗുരുതരമായി പരിക്കേറ്റ ലാസ്കറെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.അസം സ്വദേശിയായ ലാസ്കർ സി.ആർ.പി.എഫിന്റെ 60-ാം ബറ്റാലിയൻ അംഗമായിരുന്നു.