ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിൽ നടന്ന ചർച്ചയിൽ തന്നെയും ശശി തരൂരിനെയും ഒഴിവാക്കിയതിന് പിന്നാലെ നിഗൂഢ പോസ്റ്റുമായി കോൺഗ്രസ് നേതാവ് മനീഷ് തിവാരി. വാർത്താ റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് അദ്ദേഹം പങ്കിട്ടു.(Manish Tewari posts a cryptic tweet after exclusion from Operation Sindoor debate )
എക്‌സിലെ പോസ്റ്റിന് പുരബ് ഔർ പച്ചിം (1970) എന്ന ചിത്രത്തിലെ ദേശഭക്തി ഗാനത്തോടൊപ്പം "ഹായ് പ്രീത് ജഹാൻ കി റീത്ത് സദാ, മേം ഗീത് വഹാൻ കെ ഗാതാ ഹൂൺ, ഭാരത് കാ രെഹ്നേ വാലാ ഹൂൺ, ഭാരത് കി ബാത് സുനതാ ഹൂൺ. ജയ് ഹിന്ദ്" എന്ന അടിക്കുറിപ്പ് നൽകിയിരുന്നു.
അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ നിലപാട് ഉയർത്തിക്കാട്ടുന്നതിനായി ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് അയച്ച പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ടിരുന്ന കോൺഗ്രസ് നേതാക്കളായ ശശി തരൂരും മനീഷ് തിവാരിയും ലോക്‌സഭയിൽ ഓപ്പറേഷൻ സിന്ദൂരിന് ശേഷമുള്ള ചർച്ചയിൽ കോൺഗ്രസ് പ്രസംഗകരിൽ ഉണ്ടാകില്ലെന്ന് വൃത്തങ്ങൾ അറിയിച്ചിരുന്നു.