
ഇംഫാൽ: സംഘർഷമൊഴിയാതെ മണിപ്പൂർ. ഇംഫാലിലടക്കം ശക്തമായ പ്രതിഷേധം നടത്തുകയാണ് മെയ്തെയ്-കുകി അനുകൂല സംഘടനകൾ.(Manipur Violence )
തലസ്ഥാനത്ത് മെയ്തെയ് അനുകൂല സംഘടനകൾ പ്രതിഷേധിക്കുന്നത് സ്ത്രീകളും കുട്ടികളുമുൾപ്പെടെ 6 പേരെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് പിടികൂടി കൊലപ്പെടുത്തിയ കുകികൾക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ്.
7 ജില്ലകളിലാണ് കർഫ്യൂ ഉള്ളത്. ഇവിടെ ഇൻ്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനവും തുടരുന്നുണ്ട്. ശക്തമായ ആക്രമണങ്ങൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ മുഖ്യമന്ത്രി ബിരേൻ സിംഗിൻ്റെയും, എം എൽ എമാരുടെയും വീടുകൾക്ക് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്.
സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള മനുഷ്യത്വരഹിതമായ ആക്രമണങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.