
അമരാവതി: ആന്ധ്രാപ്രദേശിലെ അന്നമയ ജില്ലയിൽ മാമ്പഴം കയറ്റിയ ട്രക്ക് മറിഞ്ഞു(Mango truck). അപകടത്തിൽ അഞ്ച് സ്ത്രീകൾ ഉൾപ്പടെ 9 തൊഴിലാളികൾ മരിച്ചു. പത്ത് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ട്രക്കിൽ 40 ടൺ മാമ്പഴമാണ് ഉണ്ടായിരുന്നത്.
കടപ്പ പട്ടണത്തിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെ പുല്ലംപേട്ട മണ്ഡലത്തിലെ റെഡ്ഡി ചെറുവു കട്ടയിലാണ് അപകടം നടന്നത്. എതിർദിശയിൽ നിന്ന് വന്ന കാറിൽ ഇടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.