
കാംഗ്ര: ഹിമാചൽ പ്രദേശിലെ മാണ്ഡി മേഘവിസ്ഫോടനത്തിൽ അനാഥയായ കുഞ്ഞിനെ ഇന്ന് പ്രധാനമന്ത്രി മോദി സന്ദർശിക്കും(cloudburst). ദുരന്തത്തെ അതിജീവിച്ച 21 പേരെ സന്ദർശിക്കാനെത്തുമ്പോഴാണ് 11 മാസം മാത്രം പ്രായമായ നീതികയെയും പ്രധാനമന്ത്രി സന്ദർശിക്കുക.
മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിന്നാണ് മാണ്ഡി, ഗോഹർ ഉപവിഭാഗത്തിലെ തൽവാര സ്വദേശിയായ നീതിക അത്ഭുതകരമായി രക്ഷപെട്ടത്. കുഞ്ഞിനൊപ്പം ഉണ്ടായിരുന്ന മാതാപിതാക്കളായ രമേശ് കുമാർ (31), രാധാ ദേവി (24), മുത്തശ്ശി പൂനം ദേവി (59) എന്നിവർ മണ്ണിടിച്ചിലിൽ ഒഴുകിപ്പോകുകയായിരുന്നു.