കാൺപൂർ: ഇൻസ്റ്റാഗ്രാമിൽ വിരിഞ്ഞ പ്രണയം വഞ്ചനയിലും ക്രൂരമായ കൊലപാതകത്തിലും കലാശിച്ചു. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ യുവാവ്, മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് സംശയിച്ചതിനെ തുടർന്ന് തൻ്റെ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി.(Man Strangles Live-In Partner, Stuffs Body In Bag)
രണ്ട് മാസം മുമ്പ് ആകാൻക്ഷയും സൂരജ് കുമാർ ഉത്തമും മറ്റൊരു പുരുഷൻ്റെ പേരിൽ തമ്മിൽ വാക്കേറ്റമുണ്ടായി. സംഘർഷം അക്രമാസക്തമായതോടെ യുവാവ് അവളുടെ തല ചുമരിൽ ഇടിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്തു. തുടർന്ന് സുഹൃത്ത് ആശിഷ് കുമാറിനെയും വിളിച്ച് ഇയാൾ ആകാൻക്ഷയുടെ മൃതദേഹം ഒരു ബാഗിൽ നിറച്ച് സംസ്കരിക്കാൻ 100 കിലോമീറ്റർ അകലെയുള്ള ബന്ദയിലേക്ക് മോട്ടോർ സൈക്കിളിൽ കയറി.
ബാഗ് യമുന നദിയിലേക്ക് വലിച്ചെറിയാനാണ് ഇവർ പദ്ധതിയിട്ടത്. പക്ഷേ, അതിനുമുമ്പ് സൂരജ് ഉത്തമൻ ബാഗുമായി സെൽഫിയെടുക്കാൻ നിന്നു. ആഗസ്ത് 8-ന് യുവതിയുടെ അമ്മ കാണാതായതായി പോലീസിൽ പരാതി നൽകിയതിന് ശേഷമാണ് ഇക്കാര്യം മറച്ചു വെക്കാനുള്ള ഇയാളുടെ ശ്രമം പൊളിഞ്ഞത്. സൂരജ് ഉത്തം തൻ്റെ 20 വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോയെന്ന് അവർ ആരോപിച്ചു. ഇയാളെയും സുഹൃത്തിനെയും വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.