
ഹൈദരാബാദ്: പ്രണയിച്ച് വിവാഹം കഴിച്ചു, പിന്നാലെ ഭർത്താവ് ഭാര്യയുടെ അശ്ലീല ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു . ഇതിൽ മനംനൊന്ത് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാംഗോപാൽപേട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത് . രാമന്തപുരിൽ ജോലി ചെയ്തിരുന്ന ഭീംരാജ് (22) ആണ് 20 വയസ്സുള്ള പെൺകുട്ടിയുമായി പ്രണയത്തിലാവുകയും തുടർന്ന് വിവാഹം കഴിക്കുകയും ചെയ്തത്. പരിചയം പ്രണയമായി മാറിയപ്പോൾ മെയ് 5 ന് യുവാവിനൊപ്പം വീട് വിട്ടിറങ്ങിയ യുവതി 8 ന് സൈദാബാദ് ആര്യസമാജത്തിൽ വച്ച്യുവാവിനെ വിവാഹം കഴിക്കുകയായിരുന്നു.
തുടർന്ന് , പത്താം തീയതി ഭർത്താവിനും കുടുംബാംഗങ്ങൾക്കുമൊപ്പം പോലീസ് സ്റ്റേഷനിൽ പോയി താൻ ഒരു പ്രായപൂർത്തിയായ പെണ്കുട്ടിയാണെന്നും ,സ്വമേധയാ വിവാഹം കഴിച്ചതാണെന്നും എഴുതി നൽകുകയും ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഭർതൃവീട്ടുകാരുടെ പീഡനം വർദ്ധിച്ചതിനെത്തുടർന്ന് അവൾ സ്വന്തം നാട്ടിലേക്ക് മടങ്ങി. പീഡനത്തിനെതിരെ ബീഗംപേട്ട് വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കൗൺസിലിംഗിന് ശേഷം, ഭർതൃവീട്ടിലേക്ക് മടങ്ങിയ അവർ അടുത്തിടെ സ്വന്തം നാട്ടിലേക്ക് മടങ്ങി. ഈ മാസം അഞ്ചാം തീയതി രാത്രി ഭർത്താവിനെ വിളിച്ചു.
അവൾ ഛർദ്ദിക്കുന്നുണ്ടെന്നും ഗർഭിണിയാണെന്ന് സംശയിക്കുന്നുവെന്നും പറഞ്ഞു, ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടു. ഗർഭിണിയാണെന്ന് എന്താണ് ഉറപ്പ് എന്നായിരുന്നു അയാൾ അവളോട് ചോദിച്ചത്. പിന്നാലെയാണ് ഭാര്യയുടെ നഗ്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇതിൽ മനംനൊന്ത് അവൾ അന്നു രാത്രി തന്നെ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശ്രദ്ധയിൽപ്പെട്ട അമ്മ 108 ആംബുലൻസിൽ വിളിച്ച് പോലീസിൽ വിവരം അറിയിച്ചു. പോലീസാണ് യുവതിയെ ഗാന്ധി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. സംഭവത്തിൽ പ്യലീസ് കേസെടുത്തിട്ടുണ്ട്.