പഴനി : തമിഴ്‌നാട്ടിൽ അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. പഴനിയപ്പൻ, മകൾ ധനലക്ഷ്മി എന്നിവരാണ് മരിച്ചത്. മകളെ കൊന്നതിന് ശേഷം ഇയാൾ ജീവനൊടുക്കിയെന്നാണ് വിവരം. (Man murders daughter and commits suicide in Tamil Nadu)
മരണാനന്തരച്ചടങ്ങിൽ ചെയ്യുന്നത് പോലെ മകളെ കൊലപ്പെടുത്തിയതിന് ശേഷം ഇയാൾ സാരി ഉടുപ്പിക്കുകയും നെറ്റിയിൽ ചന്ദനം തൊടുകയും ചെയ്‌തിരുന്നു. പിന്നാലെയാണ് ഇയാളും ജീവനൊടുക്കിയത്. ഭാര്യയാണ് ബന്ധുക്കളെ വിവരമറിയിച്ചത്.
മകളെ കയർ കഴുത്തിൽ മുറുക്കി കോനാട്ടിൻ ശേഷം അതേ കയറിൽ പഴനിയപ്പനും മരിക്കുകയായിരുന്നു. പെൺകുട്ടിക്ക് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ അവരുടെ വിവാഹം വൈകിയിരുന്നുവെന്നാണ് വിവരം.