ന്യൂഡൽഹി : ഞായറാഴ്ച താനെയിൽ കവർച്ചശ്രമത്തിനിടെ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് 26 കാരനായ യുവാവിന് കാൽ നഷ്ടപ്പെട്ടു. 16 വയസ്സുള്ള പ്രായപൂർത്തിയാകാത്ത അക്രമി, മൊബൈൽ ഫോണുമായി രക്ഷപ്പെടുന്നതിന് മുമ്പ് ഗുരുതരമായി പരിക്കേറ്റ ഇരയെ വടികൊണ്ട് ക്രൂരമായി മർദ്ദിച്ചു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.(Man falls off moving train during mobile snatching attempt in Thane, loses foot)
കല്യാണിലെ ഷഹാദ്, അംബിവ്‌ലി സ്റ്റേഷനുകൾക്കിടയിലുള്ള തപോവൻ എക്‌സ്പ്രസിലാണ് സംഭവം. നാസിക്ക് സ്വദേശിയായ ഗൗരച്ച് രാംദാസ് നികം എന്നയാളുടെ ഫോൺ തട്ടിയെടുക്കാൻ ആണ് പ്രതി ശ്രമിച്ചത്.
അടിയുടെ ശക്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് നികം വീഴുകയും ഇടത് കാൽ ചക്രങ്ങൾക്കിടയിൽ ചതഞ്ഞരയുകയും ചെയ്തു. രണ്ട് കാലുകൾക്കും സാരമായ പരുക്ക് ഉണ്ട്. ഇടത് കാൽ പൂർണ്ണമായും തകർന്ന നിലയിലാണ്. ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടും അക്രമി ഉടൻ ഓടി രക്ഷപ്പെട്ടില്ല. പകരം, തീവണ്ടിയിൽ നിന്ന് ചാടി, നികമിനെ വടികൊണ്ട് ആക്രമിക്കുന്നത് തുടർന്നു. രക്ഷപ്പെടുന്നതിന് മുമ്പ് അയാളുടെ ഫോൺ മോഷ്ടിച്ചു.