ബെംഗളൂരു : കർണാടകയിലെ ചിക്കബല്ലാപുര ജില്ലയിൽ 18 വയസ്സുള്ള പെൺകുട്ടിയെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവാവ് ടോയ്‌ലറ്റ് ആസിഡ് ക്ലീനർ ഉപയോഗിച്ച് ആക്രമിച്ചതായി പരാതി.(Man attacks woman with toilet acid in Karnataka)
പിന്നീട് പ്രതി ഡീസൽ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. ജില്ലയിലെ മഞ്ചനബലെ ഗ്രാമത്തിലാണ് സംഭവം നടന്നത്. 20 വയസ്സുള്ള ആനന്ദ് കുമാർ ഇരയുടെ ബന്ധുവാണ്. അവളെ അയാൾ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നാണ് വിവരം.
എന്നിരുന്നാലും, വൈശാലി വിവാഹാഭ്യർത്ഥന നിരസിച്ചു. വിസമ്മതിച്ചതിൽ മനംനൊന്ത് അയാൾ അവളുടെ മുഖത്ത് ടോയ്‌ലറ്റ് ആസിഡ് ക്ലീനർ ഒഴിക്കുകയും തുടർന്ന് അവളുടെ വീടിന് പുറത്ത് ഡീസൽ ഒഴിച്ച് തീകൊളുത്താൻ ശ്രമിക്കുകയും ചെയ്തു.