
കാച്ചർ: കാച്ചർ ജില്ലയിൽ നിന്ന് 439 ഗ്രാം ഭാരമുള്ള 3 സ്വർണ്ണ ബിസ്‌ക്കറ്റുകളുമായി ഒരാൾ പിടിയിൽ(gold biscuits). മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലെ ലംക പ്രദേശത്തെ ഖംനു മുൻലുവ (32) എന്നയാളാണ് അസം പോലീസിന്റെ കസ്റ്റഡിയിലായത്.
രാംനഗർ ബൈപാസിന് സമീപം നടത്തിയറെയ്ഡിനിടെയാണ് ഇയാൾ പിടിയിലായത്. മണിപ്പൂരിൽ നിന്ന് കൊണ്ടുവന്ന സ്വർണ്ണ ബിസ്‌ക്കറ്റുകൾ സിൽച്ചറിലെ ഐഎസ്ബിടിക്ക് സമീപം എത്തിക്കാനായിരുന്നു പദ്ധതിയിട്ടതെന്ന് പ്രതി മൊഴി നൽകിയതായാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പോലീസ് പറഞ്ഞു.