
മധ്യപ്രദേശ്: ഇൻഡോറിൽ മയക്കുമരുന്നു വിതരണം ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ ഒരാളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു(drugs). പാണ്ഡാരിനാഥ് സ്വദേശിയായ രവി രഘുവംശിയെയാണ് അറസ്റ്റ് ചെയ്തത്.
രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന്, വിതരണം ചെയ്യാൻ പോകുന്നതിനിടെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.
അതേസമയം, മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ചറിയാനായി ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.