smoking

മുംബൈ വിമാനത്താവളത്തിൽ വിമാന ടോയ്‌ലറ്റിൽ പുകവലിച്ച യുവാവ് അറസ്റ്റിൽ | smoking

ടോയ്‌ലറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതോടെ യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരന്നു.
Published on

മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന്റെ ടോയ്‌ലറ്റിൽ പുകവലിച്ചതിന് യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു(smoking). ദക്ഷിണ മുംബൈ നേപിയാൻസിയ റോഡിൽ താമസിക്കുന്ന ഭവ്യ ഗൗതം ജെയിൻ(25) ആണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ടോയ്‌ലറ്റിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടതോടെ യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പുകവലിച്ചതായി കണ്ടെത്തിയത്. സംഭവത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Times Kerala
timeskerala.com