
കോൽക്കത്ത: രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചനം അറിയിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇന്ത്യൻ വ്യവസായികളിലെ മുൻനിരയിലുണ്ടായിരുന്നയാളാണ് അദ്ദേഹമെന്നും പൊതുബോധമുള്ള മനുഷ്യസ്നേഹിയായിരുന്നു രത്തൻ ടാറ്റയെന്നും മമതാ ബാനർജി പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ വ്യവസായ ലോകത്തിനും സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും മമതതാ ബാനർജി കൂട്ടിച്ചേർത്തു.