Mallikarjun Kharge : വികസിത രാജ്യങ്ങൾ പോലും ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നത്, ഈ രാജ്യത്തെ തന്നെ ഒരു ദിവസം മോദി വിൽക്കും: ഖാർഗെ

ബാലറ്റ് പേപ്പർ തിരികെ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, രാഹുൽ ഗാന്ധിയുടെ ഊർജ്ജം പാർട്ടിക്ക് ശക്തി പകരുമെന്നും ചൂണ്ടിക്കാട്ടി
Mallikarjun Kharge against PM Modi
Published on

അഹമ്മദാബാദ്: തെരഞ്ഞെടുപ്പിനായി വികസിത രാജ്യങ്ങൾ പോലും ബാലറ്റ് പേപ്പറാണ് ഉപയോഗിക്കുന്നതെന്ന് പറഞ്ഞ് മല്ലികാർജുൻ ഖാർഗെ. ഇന്ത്യയിൽ മാത്രം ഇ വി എം ആണെന്നും, മഹാരാഷ്ട്രയിൽ അട്ടിമറി നടന്നുവെന്ന് വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Mallikarjun Kharge against PM Modi)

ബാലറ്റ് പേപ്പർ തിരികെ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, രാഹുൽ ഗാന്ധിയുടെ ഊർജ്ജം പാർട്ടിക്ക് ശക്തി പകരുമെന്നും ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാണെന്നും, യുവാക്കൾ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നുവെന്നും ഖാർഗെ പറഞ്ഞു.

ഭരണകാലത്ത് കോൺഗ്രസ് നിർമ്മിച്ചതാണ് രാജ്യത്തെ സ്ഥാപനങ്ങളെന്നും, എല്ലാത്തിന്‍റേയും ശിൽപ്പി താനാണെന്നാണ് മോദി ഇപ്പോൾ പറയുന്നതെന്നും വിമർശിച്ച അദ്ദേഹം, പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന മോദി ഒരു ദിവസം ഈ രാജ്യത്തെ തന്നെ വിൽക്കുമെന്നും കൂട്ടിച്ചേർത്തു

Related Stories

No stories found.
Times Kerala
timeskerala.com