
മുംബൈ: 2008 സെപ്റ്റംബറിലെ മലേഗാവ് സ്‌ഫോടന കേസിൽ ഏഴ് പേരെ കുറ്റവിമുക്തരാക്കിയ പ്രത്യേക കോടതി, കേസിൽ ആർഎസ്എസ് മേധാവി മോഹൻ ഭഗവതിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതായി മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) മുൻ ഉദ്യോഗസ്ഥൻ ഉന്നയിച്ച വാദങ്ങൾ തള്ളിക്കളഞ്ഞു.(Malegaon blast case)
മുൻ എടിഎസ് ഉദ്യോഗസ്ഥനായ മെഹബൂബ് മുജാവറിന്റെ വാദങ്ങളെ ആശ്രയിച്ചിരുന്ന പ്രതി സുധാകർ ദ്വിവേദിയുടെ അഭിഭാഷകൻ ഉന്നയിച്ച വാദങ്ങളിൽ യാതൊരു ബലവും കണ്ടെത്തിയില്ലെന്ന് 1000 പേജുള്ള പ്രത്യേക എൻഐഎ ജഡ്ജി എ കെ ലഹോട്ടിൻ്റെ വിധിന്യായത്തിൽ പറഞ്ഞു.
ഭഗവതിനെ അറസ്റ്റ് ചെയ്യാൻ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന്റെ പിന്നിലെ ലക്ഷ്യം "കാവി ഭീകരത" ഉണ്ടെന്ന് സ്ഥാപിക്കുക എന്നതാണെന്നും വ്യാഴാഴ്ച ആവർത്തിച്ച മുജാവറിന്റെ ഈ നിരീക്ഷണങ്ങൾ പരുങ്ങലായി.