

തിരുവനന്തപുരം: മലേഷ്യ എയര്‍ലൈന്‍സ് ഐപിഎല്‍ ക്രിക്കറ്റ് ടീമായ മുംബൈ ഇന്ത്യന്‍സുമായി തന്ത്ര പ്രധാന പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ടീമിന്റെ അസോസിയേറ്റ് സ്‌പോണ്‍സറും ഔദ്യോഗിക ആഗോള എയര്‍ലൈന്‍ പങ്കാളിയും മലേഷ്യ എയര്‍ലൈന്‍സ് ആണ്. പ്രധാന ആഗോള വിപണികളില്‍ സ്‌പോര്‍ട്‌സ് മുഖേനെയുള്ള ബ്രാന്‍ഡ്, വാണിജ്യ വളര്‍ച്ച എന്നിവ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഈ സഹകരണപങ്കാളിത്തമെന്ന് മലേഷ്യ എയര്‍ലൈന്‍സ് പ്രസ്താവനയില്‍ അറിയിച്ചു.
''മുംബൈ ഇന്ത്യന്‍സുമായുള്ള ഈ പങ്കാളിത്തം ഒരു തന്ത്രപരമായ വാണിജ്യ നിക്ഷേപമാണ്; മത്സരാധിഷ്ഠിത വിപണിയില്‍ ബ്രാന്‍ഡ് സംബന്ധമായ മുന്‍ഗണനയും വിശ്വസ്തതയും വര്‍ദ്ധിപ്പിക്കുന്നതിന് കൂടുതല്‍ പ്രേക്ഷകരുമായി ഇടപഴകാനും അവരെ ടാപ്പുചെയ്യാനും ഇത് ഞങ്ങള്‍ക്ക് സഹായകമാകും,' എം. എ. ജി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ദാതുക് ക്യാപ്റ്റന്‍ ഇസ്ഹാം ഇസ്മായില്‍ പറഞ്ഞു.
ഈ പങ്കാളിത്തത്തിലൂടെ, മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ക്ക് എക്‌സ്‌ക്ലൂസീവ് ടച്ച് പോയിന്റുകള്‍ മലേഷ്യ എയര്‍ലൈന്‍സ് വാഗ്ദാനം ചെയ്യുന്നു. മത്സരദിവസങ്ങള്‍ക്കപ്പുറം ക്രിക്കറ്റ് ആരാധകരെ മലേഷ്യന്‍ എയര്‍ലൈന്‍സുമായി ബന്ധിപ്പിക്കാന്‍ ഓണ്‍ഗ്രൗണ്ട് ഫാന്‍ എന്‍ഗേജ്‌മെന്റുകള്‍, കോബ്രാന്‍ഡഡ് അനുഭവങ്ങള്‍, എക്‌സ്‌ക്ലൂസീവ് സാധനങ്ങള്‍, തിരഞ്ഞെടുത്ത കളിക്കാരുടെ നേതൃത്വത്തിലുള്ള അവതരണങ്ങള്‍ തുടങ്ങിയവയും നടത്തും.