ഡെറാഡൂൺ : ഉത്തരകാശിയിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ ഉത്തരാഖണ്ഡിലേക്ക് പോയ മലയാളികളെ എയർലിഫ്റ്റ് ചെയ്തുവെന്ന് വിവരം. 28 മലയാളികളെയും രക്ഷിച്ചുവെന്ന് അറിയിച്ചത് കേന്ദ്രമന്ത്രി ജോർജ് കുര്യൻ ആണ്. (Malayalis trapped in flash floods in Uttarkashi were airlifted )
ഇവരെ ഉത്തരകാശിയിൽ എത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്രമന്ത്രിയെ ഇക്കാര്യം അറിയിച്ചത് മുഖ്യമന്ത്രി പുഷ്ക്കർ സിംഗ് ധാമിയുടെ ഓഫീസാണ്. ആകെ എയർലിഫ്റ്റ് ചെയ്തത് 335 പേരെയാണ്. ഇക്കൂട്ടത്തിൽ 119 പേരെ ഡെറാഡൂണിൽ എത്തിച്ചു.
ഇവർ ഗംഗോത്രി ക്യാമ്പിലാണ് ഉണ്ടായിരുന്നത്. ദുരന്തത്തിൽ 60ലേറെപ്പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയെന്നാണ് സംശയിക്കുന്നത്. ഇവർകകായി തിരച്ചിൽ തുടരുകയാണ്.