വിമാനത്തിൽ എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി: മലയാളി യുവാവ് അറസ്റ്റിൽ | Malayali

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Malayali youth arrested for misbehaving with air hostess on flight
Updated on

ഹൈദരാബാദ്: വിമാനയാത്രയ്ക്കിടെ എയർ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയതിന് മലയാളി യുവാവിനെ ഹൈദരാബാദിൽ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ദുബായ്-ഹൈദരാബാദ് എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം. സോഫ്റ്റ്‌വെയർ രംഗത്ത് ജോലി ചെയ്യുന്ന യുവാവ് മദ്യലഹരിയിലായിരുന്നെന്നും, എയർ ഹോസ്റ്റസിനെ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്നുമാണ് പരാതി.(Malayali youth arrested for misbehaving with air hostess on flight)

വിമാനം ഹൈദരാബാദിൽ ലാൻഡ് ചെയ്തശേഷം യാത്രക്കാരൻ പുറത്തിറങ്ങാൻ ശ്രമിക്കുമ്പോൾ പാസ്‌പോർട്ട് സീറ്റിൽ മറന്നുവെച്ചതായി അറിയിച്ചു. തുടർന്ന് ജീവനക്കാർ സീറ്റിൽ പാസ്‌പോർട്ടിനായി തിരച്ചിൽ നടത്തിയപ്പോഴാണ്, അധിക്ഷേപകരമായ വാക്കുകളുള്ള ഒരു കുറിപ്പ് കണ്ടെത്തിയത്.

ഇതോടെ എയർ ഹോസ്റ്റസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എയർപോർട്ട് പോലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com